അപ്രഖ്യാപിത ഹര്‍ത്താല്‍: തുടക്കമിട്ട ഗ്രൂപ്പിന്റെ കുട്ടി അ്ഡമിന്‍ വലയില്‍

0

തിരൂര്‍: വ്യാപക അക്രമം അരങ്ങേറിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ അടക്കം പോലീസ് പിടിയില്‍. രാജ്യത്താകെ അംഗങ്ങളുള്ള വേയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനമാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നാണ് പോലീസ് നിഗമനം. ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍.
കുട്ടിയെ അഡ്മിനാക്കി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേര്‍ മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്. കിളിമാനൂര്‍ സ്വദേശിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദ്യം പോസ്റ്റിട്ടതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here