രോഗിയോട് ലൈംഗികാതിക്രമം: പ്രമുഖ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന ശ്രമിച്ചെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സനല്‍ കുമാറാണ് പിടിയിലായത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തിരുവനന്തപുരം ജില്ലാ, സൗത്ത് സോണ്‍ ഭാരവാഹിയാണ് സനല്‍ കുമാര്‍.

കോഴിക്കോട് സ്വദേശിനിയായ ഡോക്ടര്‍ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് തങ്ങുന്ന യുവതി ഡോക്ടറുടെ കുറവന്‍കോണത്തെ ക്ലിനിക്കില്‍ എത്തിയപ്പോള്‍ ലൈംഗിക അതിക്രമം ഉണ്ടായെന്നാണ് പരാതി. നവംബര്‍ രണ്ടിലെ സംഭവത്തില്‍ യുവതി മ്യുസിയം പോലീസില്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here