തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെയും ഡി.ജി.പിയുടെയും വസതികളില്‍ സി.ബി.ഐ

0

ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി സി. വിജയഭാസ്‌കര്‍, ഡി.ജി.പി ടി.കെ. രാജേന്ദ്രന്‍ തുടങ്ങിയവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. കഴിഞ്ഞ ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിന്റെ ഉത്തരവിന്റെ അടിസ്ഥാനാത്തിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് റെയ്ഡ്.

മുന്‍ പോലീസ് കമ്മിഷണര്‍ എസ്.ജോര്‍ജ്, ഭക്ഷ്യസുരക്ഷാ, വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടേതുള്‍പ്പെടെ 32 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. 2016 ല്‍ പുകയില വ്യവസായിയാ മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കിയ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുവിവരമടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here