കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് കറുകച്ചാലില്‍ പിടിയില്‍. മൂന്നു ജില്ലകളില്‍ നിന്നായി ഏഴു പേരാണ് പോലീസിന്റെ പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.

മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. ആയിരക്കണക്കിനു ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ബലമായി പ്രകൃതി വിരുദ്ധ വേഴ്ച്ചയ്ക്കും പ്രേരിപ്പിക്കുന്നുവെന്നും യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here