കുണ്ടറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്ന് തെളിഞ്ഞു

0
6

കൊല്ലം: കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ നിര്‍ണായക വഴിതിരിവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്ന് തെളിഞ്ഞു. പേരക്കുട്ടികള്‍ പീഡനവിവരം പലതവണയായി തന്നോട് പറഞ്ഞിരുന്നെന്നു മുത്തശ്ശി മൊഴി നല്‍കി. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്. ഇതുവരെ അന്വേഷണത്തിന് സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും ഇപ്പോള്‍ പൊലിസിനോട് സഹകരിച്ചിരുന്നു.ഒരു മകള്‍ നഷ്ടപ്പെട്ടു ഇനിയുള്ള മകളെ കൂടി നഷ്ടപ്പെടരുതെന്ന പൊലീസിലെ മനശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിങ്ങിന് ശേഷമാണ് അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ തയ്യാറായത്. ഇവരുടെ മൊഴിയും നിര്‍ണായകമായി.

LEAVE A REPLY

Please enter your comment!
Please enter your name here