വീണ്ടും കൊലപാതകം, തലസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ മൂന്നാമതും ഗുണ്ടകള്‍ ഏറ്റുമുട്ടി, ഒരു മരണം

0

തിരുവനന്തപുരം: അധികാരികളുടെ മൂക്കിനുതാഴെ ഗുണ്ടാ ഏറ്റുമുട്ടല്‍. മ്യൂസിയം സ്‌റ്റേഷന്‍ പരിധിയിലുള്ള ബാട്ടര്‍ഹില്‍ കോളനിയില്‍ മദ്യലഹരിയില്‍ ഗുണ്ടകള്‍ നടത്തിയ ഏറ്റുമുട്ടലില്‍ യുവാവ് വെട്ടേറ്റു മരിച്ചു.

കോളനിവാസിയും ഓട്ടോ ഡ്രൈവറുമായ കെ.എസ്. അനിയാണ് രണ്ടാഴ്ചയ്ക്കിടെ നടന്ന ഗൂണ്ടാ ഏറ്റുമുട്ടലിന്റെ മൂന്നാമത്തെ ഇര. ഏതാനും വര്‍ഷം മുമ്പ് കൊലക്കേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയാണ്.

ഞായറാഴ്ച രാത്രി പത്തുമണിയോടെ വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് എത്തിയാണ് അനിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ജീവനൊപ്പം മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here