രണ്ടു ട്രെയിനുകളില്‍ കവര്‍ച്ച, നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

0
2

കോഴിക്കോട്: ട്രെയിനുകളില്‍ വന്‍ കവര്‍ച്ച. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസികലും അരങ്ങേറിയ കവര്‍ഞ്ഞയില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവര്‍ സ്വര്‍ണം മോഷ്ടിച്ചു. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി സിംഗപ്പൂരില്‍ നിന്നുവന്ന യാത്രക്കാരി പയ്യന്നൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.

ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ ചെന്നൈ സ്വദേശി പൊന്നിമാരനാണ് കൊള്ളയടിക്കപ്പെട്ടത്. 15 ലക്ഷത്തിന്റെ സ്വര്‍ണത്തിനു പുറമേ വിലയേറിയ വാച്ചും പണവും നഷ്ടപ്പെട്ടു. എ.സി. കോച്ചില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ക്ക് സ്വത്തുക്കള്‍ നഷ്ടപ്പെട്ടത് തിരിപ്പൂര്‍ കഴിഞ്ഞാണെന്നാണ് പരാതി.

പാലക്കാട് റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ര്ണ്ടു കേസുകളും ഒന്നിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here