തിരുവനന്തപുരം: ആറു കേസിലും ജാമ്യം ലഭിച്ചതിനു പിന്നാലെ സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി.

ഇന്നു രാവിലെയാണ് സ്വപ്‌നയുടെ അമ്മ പ്രഭ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി, ജാമ്യരേഖകള്‍ അധികൃതര്‍ക്കു കൈമാറിയത്. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയില്‍ സുപ്രണ്ടിന് കൈമാറിയതിനു പിന്നാലെ, ഉച്ചയോടെയാണ് ജയിയില്‍ മോചനമുണ്ടായത്.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലും കഴിഞ്ഞ ദിവസം സ്വപ്‌നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് പുറത്തിറങ്ങാന്‍ വഴി തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here