പെണ്‍കുട്ടിയെ വീട്ടില്‍കയറി പെട്രോളെഴിച്ച് തീ കൊളുത്തി കൊന്നു

0

തൃശൂര്‍: പെണ്‍കുട്ടിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. കൊടകര ആക്‌സിസ് എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിയായ ചിയാരം സ്വദേശിനി നീതു (22)വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേകാട് സ്വദേശി നിതീഷിനെ(32) നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.

ഇന്നു രാവിലെ ഏഴിനും എട്ടിനുമിടയിലാണ് സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ പിടികൂടിയത്. ഇയാളെ വൈദ്യ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയനാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here