നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ പട്ടാപകല്‍ സിനിമാ സ്‌റ്റൈലില്‍ വെടിവയ്പ്പ്

0
12

കൊച്ചി: ആക്ഷന്‍ സിനിമകളെ ഓര്‍മ്മിപ്പിച്ച് കൊച്ചില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ പട്ടാപകല്‍ വെടിവയ്പ്പ്. നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണ് വെടിവയ്പ്പുണ്ടായത്. വൈകിട്ട് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവച്ചശേഷം കടന്നുകളഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

പലതവണ പണം ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടിയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍. 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായിരുന്നില്ല. ഇതിന്റെ പക തീര്‍ക്കാനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയത്തു ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.ആ സമയത്ത് ബ്യൂട്ടി പാര്‍ലറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന മരിയ. സംഭവവുമായി ബന്ധപ്പെട്ട് നടിയെ വിളിച്ചുവരുത്തി വിശദമായി മൊഴി രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here