ആദ്യം മര്‍ദ്ദിച്ചു, പിന്നെ കെട്ടിയിട്ടു, എന്നിട്ട് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചു…ഗോതമ്പ് വിളവെടുക്കാത്തതിന് ദളിത് കര്‍ഷകനോട് കൊടും ക്രൂരത, 4 പേര്‍ അറസ്റ്റില്‍

0

ബദൗണ്‍: ആദ്യം മര്‍ദ്ദിച്ചു, പിന്നെ കെട്ടിയിട്ടു, എന്നിട്ട് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചു… ഗോതമ്പ് വിളവെടുക്കാന്‍ വിസമ്മതിച്ച ദളിത് കര്‍ഷകന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനം. ഉത്തര്‍ പ്രദേശിലെ ബദൗണ്‍ ഗ്രാമത്തില്‍ ഏപ്രില്‍ 23 ന് അരങ്ങേറിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. പരാതിയോട് അടിയന്തസ്വഭാവത്തില്‍ പ്രതികരിക്കാതിരുന്ന ഹസ്‌റത്ത്പൂര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തു.

ദളിത് കര്‍ഷകന്‍ സീതാറാം വാല്‍മീകി(45)യാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഗോതമ്പ് വിളവെടുക്കാന്‍ ചെല്ലാതെ കാലികള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ക്രൂരമായ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. തീറ്റ ശേഖരിക്കുന്നതിനിടെ, വാല്‍മീകിയെ പിടികൂടിയ സംഘം ഗ്രാമത്തിലേക്ക് വലിച്ചിഴച്ചു. വേപ്പുമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മീശ വടിച്ചു. പിന്നീട് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍, വിജയ് സിംഗ്, ശൈലേന്ദ്ര സിംഗ്, വിക്രം സിംഗ്, പിങ്കു സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം നടക്കുമ്പോള്‍ വാല്‍മീകിയുടെ ഭാര്യ പരാതിപ്പെട്ടുവെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇടപെടാന്‍ വൈകിയെന്നും ആരോപണം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റേഷന്‍ ഓഫീസര്‍ രാജേഷ് കശ്യപിനെ സസ്‌പെന്റ് ചെയ്തത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here