മുംബൈ: സാമ്പത്തിക തട്ടിപ്പു കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലേക്കു നീങ്ങിയത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നാ് ഈ വര്‍ഷം ആദ്യമാണ് ദേശ്മുഖിന് മന്ത്രിസ്ഥാനം നഷ്ടമായത്.

മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിംഗാണ് ദേശ്മുഖിനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്. പ്രതിമാസം നൂറു കോടതി സമാഹരിക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രധാന ആരോപണം. പരംബീര്‍ സിംഗിനെതിരെ ദേശ്മുഖ് മാനനഷ്ടക്കേസ് നല്‍കി. പിന്നാലെ പരംബീര്‍ സിംഗിനെ കാണാതായി. ഇദ്ദേഹത്തെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Former Home Minister of Maharashtra Anil Deshmukh was arrested by ED last night in connection with extortion and money laundering allegations against him.

LEAVE A REPLY

Please enter your comment!
Please enter your name here