ഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ വെടിവയ്പ്പ്. രാത്രി വൈകി നടന്ന വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. ചുവന്ന സ്‌കൂട്ടറിലെത്തിയാണ് രണ്ടംഗ സംഘം വെടിവച്ചത്. അതിലൊരാള്‍ ചുവപ്പു ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഡല്‍ഹി പോലീസ് ഡി.സി.പി. ചിന്‍മോയ് ബിശ്വാസിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് വീണ്ടും വെടിവയ്പ്പ്.

കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗിന്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ദിവസങ്ങളുടെ വ്യത്യാസത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിയുണ്ടായ പ്രതിഷേധങ്ങളിലെ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടത്. അതിനിടെയാണ് വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്. ചിന്‍മോയ് ബിശ്വാസിനു പകരം തെക്കു കിഴക്കന്‍ ഡല്‍ഹിയുടെ ചുമതല അഡീഷണല്‍ ഡി.സി.പി. കുമാര്‍ ഗണേഷിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായ ഷഹീര്‍ ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കമ്മിഷന്‍ ഡി.സി.പിയായി നിയമിക്കുന്നതിന് മൂന്നു അനുയോജ്യരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാനും ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here