വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെതിരേ ഏഴുവര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് വനംവകുപ്പ്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ മോഹന്‍ലാലിന് അനുകൂലനിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. എന്നാല്‍ കോടതിയുടെ വിമര്‍ശനം ഭയന്നാണ് തിടുക്കത്തിലുള്ള നീക്കം.

വനസംരക്ഷണനിയമം ബാധകമല്ലെന്നും ഹര്‍ജിക്കാരന്‍ പ്രശസ്തി മാത്രം ആഗ്രഹിച്ചാണ് ഇടപെടുന്നതെന്നുമാണ് വനംവകുപ്പ് ഇതുവരെ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ കുറ്റപത്രത്തില്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. 2015-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കി ഉത്തരവിറക്കിയത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here