പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്, കടത്തിയത് 11,000 കോടി രൂപ

0

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്.  1,700 കോടി ഡോളറിന്റെ (11,000 കോടി രൂപ) തട്ടിപ്പാണ് പൊതുമേഖല ബാങ്കായ പി.എന്‍.ബിയില്‍ നടന്നതായി ബാങ്ക് തന്നെ സ്ഥിരീകരിച്ചത്.  മുബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തിരിമറി നടന്നത്. ചില ജീവനക്കാരുടെ സഹായത്തോടെ ഈ ബ്രാഞ്ചിലെ ഏതാനും അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്ത് നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ അക്കൗണ്ടിലുള്ള തുക ഈട് കാണിച്ച് വിദേശത്ത് നിന്ന് ഇവര്‍ വായ്പ സ്വന്തമാക്കുകയും ചെയ്തതിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തട്ടിപ്പിന്‍റെ ആഴം പിന്നെയും കൂടും. അക്കൗണ്ട് വിവരങ്ങളോ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളോ ബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്‍ഫോസ്മെന്‍റിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐയും അന്വേഷണം ആരംഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here