ഇരിങ്ങാലക്കുടയില്‍ മകനെ തേടി എത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു

0

തൃശൂര്‍: മകനെ തേടി വീട്ടില്‍ കയറിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന(58)നാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. മൂന്നു ബൈക്കുകളിലായി എത്തിയ അക്രമി സംഘം വിജയന്റെ മകന്‍ വിനീതിനെ അന്വേഷിക്കുകയായിരുന്നു. പിന്നാലെയുണ്ടായ ആക്രമണത്തില്‍ വിജയന്‍, ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കു പരിക്കേറ്റു. ചുണ്ണാമ്പ് നിലത്ത് പോയതുമായി ബന്ധപ്പെട്ട് വിജയന്റെ മകനും കാട്ടൂര്‍ സ്വദേശികളുമായി ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിനും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കെ.എസ്.ഇയിലെ ജീവനക്കാരനാണു വിജയന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here