അച്ഛന്റെ പീഡനം അറിഞ്ഞ സഹോദരനും പിന്നാലെ അമ്മാവനും ഉപദ്രവിച്ചു, മൂന്നു പേരും അറസ്റ്റില്‍

0

ആലക്കോട്: സഹോദരിമാരെയും വിദ്യാര്‍ത്ഥികളുമായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ അറസ്റ്റില്‍. ഇവര്‍ മൂന്നു പേരും പീഡിപ്പിച്ചുവെന്ന് 11, 12 വയസുള്ള പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലക്കോട് പോലീസിന്റെ അറസ്റ്റ്.

അച്ഛന്റെ പീഡനം സഹോദരനോടു പറഞ്ഞപ്പോള്‍ അവനും പീഡനം തുടങ്ങി. പരാതിയുമായി അമ്മാവനെ സമീപിച്ചപ്പോള്‍ പീഡനം ഇരട്ടിയായി. 2017 മുതല്‍ നിരവധി തവണ സ്വന്തം വീട്ടില്‍വച്ചാണ് പിതാവും സഹോദരനും ഇവരെ പീഡിപ്പിച്ചത്. അമ്മാവന്‍ തന്റെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു. പീഡനം അതിരുവിട്ടപ്പോള്‍ കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥാപനത്തിലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനും വനിതാ എസ്.ഐയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ലോകം അറിഞ്ഞത്. പോസ്‌കോ വകുപ്പുകള്‍ പ്രകാരം അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here