പേരാമ്പ്ര: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില്‍ തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് കോഴിക്കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. ക്രമക്കേട് ഉണ്ടെങ്കില്‍ ഇന്നു തന്നെ കേസ് എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ജോയിയുടെ ബന്ധുക്കള്‍ കരം അടയ്ച്ചപ്പോള്‍ രേഖകളില്‍ തിരുത്തല്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിജിലന്‍സ് പരിശോധന നടത്തിയതും രേഖകള്‍ സീല്‍ ചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here