നടിയുടെ കൊല്ലത്തെ വീട്ടില്‍ കള്ളനോട്ടും അച്ചടി യന്ത്രവും, നടിയും സഹോദരിയും അമ്മയും കസ്റ്റഡിയില്‍

0

കൊല്ലം: സീരിയല്‍ നടിയുടെ വീട്ടില്‍നിന്ന് കള്ളനോട്ടും നോട്ട് നിര്‍മ്മാണ യന്ത്രങ്ങളും പിടികൂടി. നടിയും സഹോദരിയും അമ്മയും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍.

മലയാള ചാനലുകളിലെ വിവിധ പരിപാടികളില്‍ അഭിനയിക്കുന്ന നടി സൂര്യ ശശികുമാറിന്റെ വീട്ടിലാണ് ഇന്ന് അതിരാവിലെ പരിശോധന നടന്നത്. മനയില്‍കുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്തെ ആഢംബര വീട്ടില്‍നിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, മഷി, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ തുടങ്ങിയവ പിടിച്ചെടുത്തു. തുടര്‍ന്ന് നടിയുടെ അമ്മ രമാ ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നടിയെയും നടിയുടെ സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.  അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.

500 രൂപയുടെ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് പോലീസ് എത്തിയത്. 57 ലക്ഷത്തോളം രൂപയുടെ നോട്ടുകളാണ് അച്ചടിച്ചത്. എട്ടു മാസമായി ഇവിടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപയുടെ നോട്ടുകള്‍ക്ക് പകരം ഒരു ലക്ഷം ലഭിക്കണമെന്ന വ്യവസ്ഥയിലായിരുന്നു അച്ചടി.

രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയില്‍ നിന്ന് പിടികൂടിയതോടെയാണ് അന്വേഷണം നടിയുടെ വീട്ടിലേക്ക് നീങ്ങിയത്. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷണകുമാര്‍ എന്നിവരാണ് അറസ്റ്റിലാത്.

ഇടുക്കിയില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തില്‍പ്പെട്ട കൂടുതല്‍പ്പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here