സാമ്പത്തിക പ്രതിസന്ധിയില്‍ വീടുവിറ്റു, സ്വാമിയുടെ ഉപദേശം കേട്ട് വിറ്റവീട്ടില്‍ വാടകയ്ക്ക് താമസിച്ച് നോട്ടടി തുടങ്ങി…

0

ഇടുക്കി: സീരിയല്‍ താരം സൂര്യയെയും കുടുംബത്തെയും കള്ളനോട്ട് സംഘത്തിലെത്തിച്ചത് വയനാട് സ്വദേശിയായ സ്വാമി. സീരിയല്‍ താരം സൂര്യ(36), സഹോദരി ശ്രുതി (29), അമ്മ രമാദേവി (56) എന്നിവരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

പിടിയിലായ സീരിയല്‍ നടിക്കും കുടുംബത്തിനും മികച്ച സാമ്പത്തിക സ്ഥിതിയാണ് ഉണ്ടായിരുന്നത്. വലിയ സ്ഥാപനങ്ങള്‍ക്കു പലിശയ്ക്കു പണം നല്‍കിയിരുന്ന ഇവര്‍ക്ക് ഓപ്പറേഷന്‍ കുബേര വലിയ നഷ്ടമാണ് വരുത്തിയത്. തുടര്‍ന്ന് ആത്മീയ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് സ്വാമിക്കു മുന്നിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ താമസിച്ചിരുന്ന ബംഗ്ലാവ് വില്‍ക്കേണ്ടി വന്നപ്പോള്‍ ഇവര്‍ സ്വാമിയെ സമീപിച്ചു.

വീട്ടിലെത്തിയ സ്വാമി മന്ത്രവാദവും ആഭിചാര ക്രീയകളും നടത്തി. പിന്നെ കുറുക്ക് വഴിയിലൂടെ പണമുണ്ടാക്കാനുള്ള വഴിയും നിര്‍ദേശിച്ചു. കുമളിയിലെ കള്ളനോട്ട് സംഘവുമായി ഇവരെ ബന്ധപ്പെടുത്തിയതും സ്വാമിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായിട്ടാണ് സൂചന. കള്ളനോട്ട് അടിക്കാനുള്ള ചെലവ് വഹിച്ചത് സൂര്യയും കുടുംബവുമാണ്. അഞ്ചു ലക്ഷത്തോളം രൂപയാണ് മറ്റൊരു പ്രതി രവീന്ദ്രനും സംഘവും ഇവരില്‍ നിന്ന് വാങ്ങിയത്.

ആന്ധ്രയില്‍ നിന്ന് നോട്ടടിക്കാനുള്ള മെഷീന്‍ വാങ്ങി. ബംഗളൂരുവില്‍ നിന്ന് ത്രഡ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും പേപ്പറും വാങ്ങി. 2014 ല്‍ അച്ചടി തുടങ്ങി. അച്ചടി പൂര്‍ത്തിയായതും ഇല്ലാത്തതുമായ 57 ലക്ഷം രൂപയാണ് കൊല്ലം മുളങ്കാടകത്തെ രമാദേവിയുടെ ആഢംബര വീട്ടില്‍നിന്ന് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ കൈയോടെയാണ് പിടികൂടിയത്.

കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here