കോവളത്ത് ജപ്പാൻ സ്വദേശിനി ലൈംഗിക അതിക്രമത്തിനിരയായി

0

sexualess-imageതിരുവനന്തപുരം: കോവളത്ത് ജപ്പാൻ സ്വദേശിനി ലൈംഗിക അതിക്രമത്തിനിരയായി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ സ്വകാര്യ ഹോട്ടലിൽ അവശനിലയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു. അമിതരക്തസ്രാവത്തെ തുടർന്ന് അവശനിലയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പീഡനത്തിനിരയായെന്ന സംശയത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോവളത്ത് കരകൗശല ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന കർണാടക സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here