പുറത്ത് ടൈല്‍ കച്ചവടത്തിന്റെ ബോര്‍ഡ്, അകത്ത് മാംസ വില്‍പ്പന, പഞ്ചനക്ഷത്ര വേശ്യാലയം റെയ്ഡ് ചെയ്ത് പോലീസ്

0

പെരുമ്പാവൂര്‍: ചെറുപ്പക്കാര്‍ സ്ഥിരമായി വീട്ടില്‍ വന്നുപോകുന്നതു കണ്ട പരിസരവാസികള്‍ക്ക് സംശയമായി. പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം ചിന്താമണി റോഡില്‍ പ്രവര്‍ത്തിച്ച അനാശാസ്യ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു.

ടൈല്‍സ് വ്യാപാരിയെന്ന വ്യാജേന വീടു വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയിരുന്ന ശ്യാംകുമാര്‍(41), ജെയ്‌സണ്‍ (49), അനില്‍കുമാര്‍ (24), രജീഷ് (29), എല്‍ദോ മത്തായി 29) പ്രിയ (39), റഷീദ (52), സ്മിഷ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുമ്പാണ് ശ്യാം കുമാര്‍ വീട് വാടകയ്‌ക്കെടുത്തത്. ടൈല്‍ വ്യാപാരമാണെന്ന് പരിസരവാസികളോട് പറഞ്ഞ ശ്യാം വീടിനു മുന്നില്‍ ടൈലുകള്‍ സ്ഥാപിക്കുകയും ചെയ്തു. ക്ലബിനു സമാനമായ സാഹചര്യം വീടിനുള്ളില്‍ ഒരുക്കിയായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ഈ സംഘത്തിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here