ബാലികാ പീഡനം: ഒപ്പമുണ്ടായിരുന്ന അമ്മയും പ്രതിയായേക്കും, മൊയ്തീന്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ പത്തുവയസുകാരിയെയും അമ്മയെയും ഒരേസമയം രണ്ടുവശത്തിരുത്തി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ ൈവകിയ ചങ്ങരംകുളം എസ്.ഐ. കെ.ജെ. ബേബിക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ നിന്ന് പിടിക്കപ്പെട്ട, കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത് പെണ്‍കുട്ടിയുടെ അമ്മയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരുടെ അറിവോടെയാണ് പീഡനമെന്ന് തെളിഞ്ഞാല്‍, സ്ത്രീയ്‌ക്കെതിരെയും പോസ്‌കോ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ദുബായിലും ഷൊര്‍ണൂരിലും വെള്ളി ആഭരണ ജ്വവലറി നടത്തുകയും റീയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങളുമുള്ള ആളാണ് പ്രതി. മൊയ്തീന്‍കുട്ടിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് അമ്മയും മകളും താമസിക്കുന്നത്. താമസം സൗജന്യമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here