മുംബൈ : കാറിനടിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊന്നു. മുംബൈ പനവേലിലാണ് സംഭവം. നായ്ക്കുട്ടിയെ മര്‍ദ്ദിച്ച്‌ കൊല്ലുന്ന വീഡിയോ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ കണ്ടുപിടിച്ച്‌ കേസെടുത്തു. നരേന്ദ്ര ഠാക്കൂറും സെക്ക്യൂരിറ്റി ജീവനക്കാരനായ റാംദൂത്ത തിവാരിയുമാണ് പിടിയിലായത്.

വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിനടിയില്‍ ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. ഇതില്‍ പ്രകോപിതനായ കാറുടമ നായ്ക്കുട്ടിയെ കാറിനടിയയില്‍ നിന്ന് വലിച്ച്‌ പുറത്തിട്ട് ഇരുമ്ബ് വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കാറുടമയെ സഹായിക്കാന്‍ അടുത്തുള്ള ഫ്‌ലാറ്റിലെ സെക്ക്യൂരിറ്റി ജീവനക്കാരനും എത്തിയതായി ദൃക്സാക്ഷികള്‍ അറിയിച്ചു. അടികൊണ്ട് അവശനായ നായ്ക്കുട്ടി ഉടന്‍തന്നെ ചത്തുപോയി.

വീഡിയോ പകര്‍ത്തിയശേഷം ദൃക്സാക്ഷികള്‍ മൃഗസംരക്ഷണത്തിനായുള്ള സന്നദ്ധ നംഘടനയ്ക്ക് കൈമാറുകയായിരുന്നു. സംഘടനാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here