മരിച്ചതു ലിഗ തന്നെ, ഇനി അറിയേണ്ടത് മരണകാരണം

0

തിരുവനന്തപുരം: കോവളം പനത്തുറ കൂനംതുരുത്തില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ലാത്വിയന്‍ യുവതി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. സഹോദരി ഇല്‍സയുടെ രക്തസാമ്പിളുഗായി ഒത്തുനോക്കിയാണ് ഡി.എന്‍.എ. പരിശോധനയിലൂടെയാണ് മൃതദേഹം ലിഗയുടേതാണെന്ന് കണ്ടെത്തിതയ്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഡിഎന്‍എ പരിശോധന. ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിക്കും.
ലിഗയുടെ മരണം കൊലപാതകമാണെന്ന നിഗമനവും അന്വേഷണ സംഘത്തിനുണ്ട്. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്താതായും സൂചനയുണ്ട്. മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങളില്‍ പെട്ടവരാണ് പിടിയിലായതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ലിഗയുടെ മരണം പുറത്തറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെ വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here