തിരുവനന്തപുരം: കോട്ടയത്ത് സബ് കലക്ടറായിരിക്കെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ചിത്രത്തെ തെറ്റായി അവതരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരം നടത്തുന്നു. സ്മാര്‍ട്ട് വേ എന്ന കമ്പനിയുടെ പ്രചാരകയാണെന്ന പ്രചാരത്തിനെതിരെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി. പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ യുവാക്കളോടൊപ്പം എടുത്ത ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here