തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിവരം ലഭിച്ചാല്‍ അധികാരപരിധി നോക്കാതെ കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം. വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറാനാണ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന മുന്നറിയിപ്പും ഡി.ജി.പി നല്‍കി. മാനഭംഗ കേസുകളിലുള്ള അന്വേഷണം നിയമപ്രകാരം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യം നിരീക്ഷിക്കാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്‍വെസ്റ്റിഗേഷന്‍ ട്രോക്കിംഗ് സിസ്്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സ് എന്ന പേരില്‍ ഒരുക്കിയിട്ടുള്ള സംവിധാനം നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണം. ഇത്തരം കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍, മജിസ്‌ട്രേറ്റിന്റോേ മറ്റാരുടെയെങ്കിലുമോ സാന്നിദ്ധ്യമില്ലായെന്ന കാരണത്താല്‍ മൊഴി രേഖപ്പെടുത്താതിരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളുടെ മൊഴിയെടുക്കുമ്പോള്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here