അഞ്ചാമത്തെ ജാമ്യാപേക്ഷ, ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് അഞ്ചാമത്തെ അപേക്ഷ അഡ്വ. രാമന്‍ പിള്ള മുഖാന്തരം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.

രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും അപേക്ഷ തള്ളിയിട്ടുണ്ട്. നടന്‍ ദിലീപിനെതിരെ അന്വേഷണ സംഘം ഗുരുതരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായി ജാമ്യം നേടാനുള്ള അവസാന ശ്രമം. ജാമ്യം ലഭിക്കുന്നതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാന്‍ ദിലീപിന് ജയിലില്‍ തുടരേണ്ടി വരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here