കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു കുടുംബം.

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി മുത്തച്ഛന്‍ മോഹന്‍പിള്ള വ്യക്തമാക്കിയതിനു പിന്നാലെ മാതാപിതാക്കളും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. പൂഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്കു പോയിട്ടില്ല. കുട്ടി തന്നോടു പറയാതെ പുറത്തുപോകില്ലെന്നും നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാനാതായതെന്നും അമ്മ ധന്യ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ആറു കടന്ന് കുട്ടി പോയിട്ടില്ലെന്നും അമ്മ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു.

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നു മോഹന്‍പിള്ള പറഞ്ഞിരുന്നു. കുഞ്ഞിന് അറിഞ്ഞുകൂടാത്ത വഴിയിലൂടെയാണ് ഇപ്പോള്‍ യാത്ര ചെയ്തുവെന്ന് പറയുന്നത്. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ അന്വേഷണത്തിലേക്കു കടക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here