ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. ജെ.എന്‍.യു. സമരത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യകുമാറിനെതിരെ മകസ് എടുത്തിരുന്നു. കനയ്യ കുമാറിനൊപ്പം ഒമര്‍ ഖാലിദിനെയും പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
നാലു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജെ.എന്‍.യു. പ്രക്ഷോഭത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ കേസ് മരവിച്ച അവസ്ഥയിലായിരുന്നു. 2016 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.