എടക്കര: ലൈംഗിക അതിക്രമത്തിനിടയില്‍ മാതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്.സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ കൊല്ലപ്പെട്ട രാധാമണിയുടെ (45) മകന്‍ പ്രജിത് കുമാറി(20) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. ഉദിരകുളത്തെ വാടകവീട്ടില്‍ വച്ചാണ് സംഭവം. മാനസിക രോഗത്തിന് നല്‍കുന്ന ഗുളികകള്‍ നല്‍കി മയക്കി രാധാമണിയെ പലതവണ ലൈംഗികമായി പ്രതി പീഡിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം രാധാമണി ബോധരഹിതയായിരുന്നില്ല. മകനുമായി ഉണ്ടായ ബലപ്രയോഗത്തില്‍ ഭിത്തിയില്‍ തലയിടിച്ച് പരുക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പൊലിസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here