ലിഗയുടേതല്ല ആ ജാക്കറ്റും ചെരിപ്പും, അന്വേഷണത്തില്‍ അതൃപ്തിയുമായി ബന്ധുക്കള്‍

0
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതായ ലിഗയെന്ന വിദേശ വനിതയുടേതെന്നു സംശയിയിച്ച മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കാണാതായ ലിഗ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിത്തിലുള്ളത്. എന്നാല്‍, മൃതദേഹത്തിലുള്ള ജാക്കറ്റ് ആരുടേതെന്ന ദുരൂഹത തുടരുന്നു. സമീപത്തുനിന്ന് കിട്ടിയ ചെരിപ്പും ലിഗയുടേതല്ല. അന്വേഷണത്തില്‍ തൃപ്തയല്ലെന്ന് ഇലീസ് ചൂണ്ടിക്കാട്ടിയതോടെ പോലീസും സര്‍ക്കാരും പ്രതികൂട്ടിലായിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് തിരുവല്ലം പനത്തുറ ആറിനുസമീപത്തെ കൂനംതുരുത്തിലാണ് അജ്ഞാതമൃതദേഹം തലവേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പെട്ട ഈ പ്രദേശത്തെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടത്. ചൂണ്ടയിടാനെത്തിയവരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാണാതായ ലിഗയുടേതാകാമെന്ന നിഗമനത്തിലെത്തിയത്. ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാലേ ഇക്കാര്യത്തില്‍ സ്ഥിതീകരണം നടത്താനാകൂ. ഉള്‍പ്രദേശത്ത് വിദേശവനിത എത്തപ്പെട്ടതെങ്ങനെ എന്ന സംശയവും കഴുത്ത് വേര്‍പെട്ട നിലയിലായതും ദുരൂഹത വര്‍ദ്ധിപ്പിക്കും. കൊലപാതകസാധ്യതയും തള്ളിക്കളയാനാകില്ല.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here