ലഹരി മരുന്നിന് വില രണ്ടു കോടി, തപാല്‍ വഴി കൊച്ചിയിലെത്തിച്ചത് ജിമ്മിലെത്തുന്നവരുടെ ശരീരപുഷ്ടിക്ക്

0
1

കൊച്ചി: വിദേശവിപണിയില്‍ കിലോഗ്രാമിന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആംഫിറ്റമിന്റെ അരകിലോ കൊച്ചിയില്‍ പിടികൂടി. ഹോങ്കോങ് വിലാസത്തില്‍ നിന്ന് കൊച്ചിയിലേക്ക് തപാല്‍ മാര്‍ഗം എത്തിച്ച രാസ ലഹരി മരുന്നാണ് കസ്റ്റംസ് പിടികൂടിയത്.
തിങ്കളാഴ്ച ചിറ്റൂര്‍ റോഡിലെ തപാല്‍ ഓഫിസില്‍ ലഹരി മരുന്ന് എത്തി. സംശയം തോന്നിയ കസ്റ്റംസ് പോസ്റ്റല്‍ അപ്രൈസിംഗ് വിഭാഗം കെമിക്കല്‍ ലാബില്‍ പരിശോധന നടത്തി. ചെറിറ കുപ്പിയില്‍ നിറച്ച പോടി രൂപത്തിലായിരുന്നു ആംഫിറ്റമിന്‍. മേല്‍വിലാസക്കാരനായ ജിം ഉടമയെ ചോദ്യം ചെയ്യതപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം കൂടി പുറത്തുവന്നത്. ജിമ്മില്‍ എത്തുന്നവര്‍ക്ക് ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കാനാണ് ഇതു നല്‍കുന്നതത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here