നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തി. അഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി അനുമതി നല്‍കിയത്. രാവിലെ എട്ടു മുതല്‍ 10 വരെയാണ് അനുമതി. പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങുകള്‍. കനത്ത പൊലിസ് സുരക്ഷയോടെയാണ് ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. അടുത്ത ബന്ധുക്കളെ മാത്രമാണ് വീട്ടിലേക്ക് കടത്തിവിട്ടത്. വീടും പരിസരവും കനത്ത പൊലിസ് സുരക്ഷയിലാണ്. ദിലീപിന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here