കുണ്ടറ: മണ്‍റോത്തുരുത്തില്‍ വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ, ഹോം സ്‌റ്റേ ഉടമ കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ ബാങ്ക് ശാഖയ്ക്കു സമീപം മണിലാല്‍ (50) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസില്‍ നിന്നു വരമിച്ച വില്ലിമംഗലം തുപ്പാശ്ശേരി വീട്ടില്‍ അശോകനെ കിഴക്കേകല്ലട പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാള്‍ സി.പി.എം അനുഭാവിയും കുത്തിയയാള്‍ സി.പി.എം വിട്ട് അടുത്തിടെ ബി.ജെ.പി അനുഭാവിയായി മാറുകയും ചെയ്തയാളാണെന്നാണ് വിവരം. എന്നാല്‍, സംഭവം രാഷ്ട്രീയ കൊലപാതകമാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇരുവരും തമ്മില്‍ സംസാരത്തിനിടെ വാക്കേറ്റമുണ്ടായി. മദ്യലഹിരിയിലായിരുന്ന അശോകനെ മണിലാല്‍ അടിക്കുകയും തുടര്‍ന്നുണ്ടായ അടിപിടി കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here