കൊല്ലം: മണ്‍റോ തുരുത്തില്‍ ഹോം സ്‌റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ ​വൈരാഗ്യത്തെ തുടർന്നല്ലെന്ന് പോലീസ്. മുഖ്യമ്രന്തിയുടെയും സി.പി.എമ്മിന്റെയും നിലപാടുകളെ തള്ളുന്ന എഫ്.ഐ.ആറും റിമാൻഡ് റിപ്പോർട്ടുമാണ് ​പോലീസ് തയ്യാറാക്കിയിട്ടുള്ളത്. സഞ്ചാരികളെ റിസോർട്ടിലേക്കു കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുൻ​വൈരാഗ്യത്തെ തുടർന്ന് മണിലാലിനെ അ‌സഭ്യം പറഞ്ഞശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്്രടീയ ​വൈരത്തിനു തെളിവു ലഭിച്ചില്ലെന്ന നിലപാടിലാണ് പോലീസ്. സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ ഹോം സ്റ്റേ ഉടമ ആർ മണിലാലിന്റെ കൊലപാതകത്തിൽ കുത്തിയ അ‌ശോകൻ (56), ഇയാളെ രക്ഷപെടാൻ സഹായിച്ച ഓട്ടോ​​​െ്ൈഡവർ സത്യൻ എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here