മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു, ഉച്ചയ്ക്കുശേഷം പ്രാദേശിക ഹര്‍ത്താല്‍

0

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകന്‍ സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖ്(21) കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ മംഗ്ലൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താല്‍ ആചരിക്കുമെന്ന് സി.പി.എം അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here