വീണ്ടും രാഷ്ട്രീയ കൊല: സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു, ഹര്‍ത്താല്‍

0

മാഹി: ഒരു മണിക്കൂറിന്റെ ഇടവേളയില്‍ പള്ളൂരില്‍ സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ മാഹി നഗരസഭാംഗവുമായ ബാബു കണ്ണിപ്പൊയില്‍ (45), മാഹിയിലെ ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജ് എന്നിവരാണ് മരിച്ചത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഇരുപാര്‍ട്ടികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലേക്കു പോകുന്ന വഴിയില്‍ വച്ച് ബാബുവിനെ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ബാബു കണ്ണിപ്പൊയില്‍ മരിച്ചതിനു പിന്നാലെ രാത്രി പത്തുമണിയോടെ ന്യൂമാഹിയിലെ ബി.ജെ.പി പ്രവര്‍ത്തന്‍ ഷമേജിനും വെട്ടേല്‍ക്കുകയായിരുന്നു. മുഖത്തും കൈക്കുമാണ് ഷമേജിനു വെട്ടേറ്റത്. മാഹി മലയാള കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒരു സംഘം അക്രമികള്‍ ഷമേജിനെ വെട്ടി പരുക്കേല്‍പ്പിച്ചത്.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആംബുലന്‍സില്‍ വച്ചാണ് മരിച്ചത്. ബാബുവിന്റെ കഴുത്തറുത്തുള്ള കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ ചെമ്പ്രയില്‍ സുധീഷിനും വെട്ടേറ്റതായി റിപ്പോര്‍ട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here