ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ വെളളിയാഴ്ച തൂക്കിലേറ്റും. വിധി നടപ്പാക്കാനുള്ള മരണ വാറന്റ് കോടതി സ്റ്റേ ചെയ്തില്ല. വെളളിയാഴ്ച വെളുപ്പിന് 5.30നു പ്രതികളെ തൂക്കിലേറ്റുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ നേരത്തെ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നല്കിയ സാഹചര്യത്തില്‍ റദ്ദാക്കിയിരുന്നു.