ഇസ്ലാമാബാദ്: ബലാത്സംഗകേസില്‍ ഒന്നിലധികം തവണ പോലീസ് പിടിയിലായാല്‍ പിന്നെ ജന്മത്ത് ലൈംഗികബന്ധം സാദ്ധ്യമാകില്ലെന്നു മാത്രമല്ല സ്വയംഭാേഗം പോലും ചെയ്യാന്‍ കഴിയില്ല. കുറ്റക്കാരെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്താന്‍ പാകിസ്ഥാന്‍ നിയമം കൊണ്ടുവന്നു.

ഇതിനുള്ള അനുമതി നല്‍കുന്ന ബില്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കി. നിലവിലുള്ള ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയാണ് ഈ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുന്നത്. ഇവരുടെ വിചാരണ അതിവേഗ കോടതിവഴി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ നിയമം നിര്‍ദേശിക്കുന്നു.

മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടപ്പാക്കുന്ന ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. നിലവില്‍ ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഈ ശിക്ഷാരീതി നടപ്പാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here