”ഞങ്ങളെ ആരും തല്ലിയില്ല, ഞങ്ങള്‍ക്ക് പരുക്ക് പറ്റിയില്ല” പോലീസ് മൊഴിമാറ്റി; 6 സി.പി.എമ്മുകാരെ കോടതി വെറുതെ വിട്ടു

0
ഇവിടിങ്ങനെയാണ്, ഇത് കേരളമാണ്…പോരാത്തതിന് ഭരിക്കുന്നത് സി.പി.എമ്മും. ആര് വിരുന്നിന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്ന മട്ടിലാണ് ഭരണം മാറുമ്പോള്‍ പോലീസുകാരുടെ അവസ്ഥ.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ സഖാക്കള്‍ വല്ലതും കടുപ്പിച്ച് പറഞ്ഞെന്നിരിക്കും ചിലപ്പോള്‍ തല്ലിയെന്നുംവരും. പതിവുപോലെ ഉശിരന്‍ കേസൊക്കെയെടുത്ത് പോലീസ് മുന്നോട്ടുപോകും. കോടതിയില്‍ കേസും പുകിലും നടക്കുന്നതിനിടെ ഭരണം മാറും. പഴയ സഖാക്കള്‍ പൂര്‍വ്വാധികം ശക്തന്മാരായ സ്ഥിതിക്ക് പോലീസ് അങ്ങ് ക്ഷമിക്കും. ചെറിയ ഉന്തുംതള്ളും ചില്ലറ പരുക്കുമെല്ലാം അങ്ങ് മറന്നേക്കുകയാകും പിന്നെ ഉചിതം. അങ്ങനെ പോലീസ് ഏമാന്മാര്‍ ക്ഷമിച്ചതോടെ കേസും പുക്കാറുമെല്ലാം സര്‍ക്കാര്‍ ഒഴിവാക്കിയും കൊടുക്കും.
അങ്ങനെ പോലീസുകാര്‍ ക്ഷമിച്ചതോടെ രക്ഷപ്പെട്ടത്
മണ്ണന്തലയിലെ പ്രാദേശിക സി.പി.എം നേതാക്കളാണ്. 2014 ജൂലെ മൂന്നിന് കല്ലയം ക്ഷീരോല്‍പാദന സഹകരണ സംഘം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ പരുക്കേല്‍പ്പിച്ച കേസിലാണ് കോടതി പ്രതികളെ വെറുതേ വിട്ടത്. മണ്ണന്തല സ്‌റ്റേഷനിലെ അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ പരാതിയില്ലെന്ന് എഴുതിനല്‍കിയതോടെയാണ് കോടതി ആറു പ്രതികളെയും വെറുതേ വിട്ടത്. പ്രാദേശിക നേതാക്കളായ കല്ലയം സ്വദേശി അഭിലാഷ്, അനീഷ്, വിനോദ്, അജിത്കുമാര്‍, ബാബു, ഗോപിനാഥന്‍നായര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here