കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് സുധാകരന്റെ ആരോപണം. മൂന്നു ദിവസങ്ങളിലായി പലതവണ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കി. കേസിലെ പ്രതികളുടെ സെല്ല് പൂട്ടാറില്ലെനനും ക സുധാകരന്‍ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ചെയ്യുന്നെന്നും പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here