പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു, നിമിഷ മരിച്ചു, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

0

കൊച്ചി: പെരുമ്പാവൂരില്‍ എടത്തിക്കാട് കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വാഴക്കുളം എം.ഇ.എസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ(19)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ ഇതരസംസ്ഥാന തൊഴിലാളി, ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ നിമിഷ മരിച്ചിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

കൊലപാതകം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് തമ്പിക്കും അയല്‍വാസിക്കും പരുക്കേറ്റു. ഓട്ടോറിക്ഷ തൊഴിലാളിയാണ് അന്തിനാട്ട് വീട്ടില്‍ തമ്പി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here