ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ അറസ്റ്റില്‍

0

ഡല്‍ഹി: മുഖ്യമന്ത്രിക്കു നേരെ ഫേസുബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മടങ്ങവേ ഡല്‍ഹി വിമാനത്താവത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റ് നടന്നത്. ജൂണ്‍ അഞ്ചിനാണ് ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയത്.

നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ വീഡിയയിലൂടെ പറഞ്ഞത്. കൂടാതെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേരള പോലീസ് കേസ് എടുത്തു. അബൂദാബി ആസ്ഥാനമായ എണ്ണ കമ്പനിയില്‍ റിഗ്ഗിംങ് സൂപ്പര്‍വൈസറായി ഉണ്ടായിരുന്ന ജോലിയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു. പിന്നീട് ഫേസ്ബുക്കിലൂടെ ഇയാള്‍ മാപ്പ് അപേക്ഷ നടത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here