പത്തനംതിട്ട: കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി. ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അങ്ങാടിക്കല്‍ സ്വദേശിയുമായ നിഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂളിനു സമീപത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here