നടി അമലാ പോളിേെനാട് അശ്ലീല സംഭാഷണം നടത്തിയ അറസ്റ്റിലായ വ്യവസായി ആര് ?

0
1

ചെന്നൈ: നടി അമലാ പോളിനെ അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. കൊടിവാക്കത്തുള്ള സംരഭകന്‍ അഴകേശനെയാണ് നടിയുടെ പരാതിയെ തുടര്‍ന്ന് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ, തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറയുകയും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് പരാതി. മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാന്‍ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. മലേഷ്യന്‍ പരിപാടിയുടെ വിശദാംശങ്ങള്‍ ഇയാള്‍ മനസിലാക്കിയ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പരാതി നല്‍കിയതെന്ന് നടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here