സുനന്ദ ആത്മഹത്യ ചെയ്തത്, ശശി തരൂരിനെതിരെ പ്രേരണാ കുറ്റം ചുമത്തി

0

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യയെന്ന് വ്യക്തമാക്കിയ ഡല്‍ഹി പോലീസ് ഭര്‍ത്താവ് ശശി തരൂര്‍ എം.പിക്കെതിരെ പ്രേരണാ കുറ്റം ചുമത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ശശി തരൂരിനെതിരെ ചുമത്തുന്ന കുറ്റപത്രം പട്യാല കോടതിയില്‍ സമര്‍പ്പിച്ചു.

10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് പട്യാല കോടതി കേസ് പരിഗണിക്കും. കേസ് സെഷന്‍സ് കോടതിക്ക് കൈമാറുന്ന നടപടിയാകും അന്നു നടക്കുക. 2014 ജനുവരി 17ന് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here