റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ കൊലപാതകം: മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെ ആരോപണം

0

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെതിരെ ആരോപണം. ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും കാണിച്ച് കൊല്ലപ്പെട്ട രാജീവ് ഡി.ജി.പി, ഹൈക്കോടതി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി എസ്.ഐ, സി.ഐ. എന്നിവരെ സമീപിച്ചാല്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്.
വാടക കെട്ടിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ രാജീവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു ഗുണ്ടകളെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ വാടക ഗുണ്ടകളാണെന്നും കൊട്ടേഷന്‍ നല്‍കിയത് എറണാകുളത്തെ ഒരു അഭിഭാഷകനാണെന്നും പ്രചാരണമുണ്ടായതിനു പിന്നാലെയാണ് പുതിയ വിഴിത്തിരിവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here