കൊച്ചി | യുവ നടിയെ പീഡിപ്പിച്ച കേസിലെ പ്രതി, നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷയിലാണ് നടപടി. പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി മുഖാന്തരവും ഇന്റപോള്‍ വഴിയും യു.എ.ഇയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിജയ് ബാബു ഇപ്പോഴും യു.എ.ഇയിലുണ്ടോയെന്ന കാര്യത്തില്‍ പോലീസിനും വ്യക്തതയില്ല. കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്.
Home Current Affairs Crime വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി, നടന് എവിടെയെന്ന വ്യക്തത ഇപ്പോഴുമില്ല