സോഷ്യല്‍ മീഡിയാ ഇംപാക്ട്: ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറങ്ങി, ശ്രീജിത്ത് സമരം തുടുരും

0
2

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ സമരപന്തലിലെത്തി നിരാഹാര സമരം തുടരുന്ന ശ്രീജിത്ത് കൈമാറി. എന്നാല്‍, അന്വേഷണം തുടങ്ങും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
771 ദിവസമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഭരണസിരാ കേന്ദ്രത്തിനു മുന്നിലെ സമരപന്തലിലാണ്. ശ്രീജിത്തിന്റെ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലായത്.
മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്നും അതിനാല്‍ സമരം അവസാനിപ്പിക്കണമെന്നും ശ്രീജിത്തിനോട് ജയരാജന്‍ ആവശ്യപ്പെട്ടു. അരോപധ വിധേയര്‍ നേടിയ സ്‌റ്റേ അവസാനിപ്പിക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, സി.ബി.ഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ തൃപ്തിയില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ശ്രീജിത്ത് വ്യക്തമാക്കി.
പാറശാല പോലീസിന്റെ കസ്റ്റഡിയില്‍ 2014 മേയ് 21 നാണ് നെയ്യാറ്റിന്‍കര കുളുത്തൂര്‍ വെങ്കടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ് മരിച്ചത്. സ്‌റ്റേഷന്‍ സെല്ലില്‍ വച്ച് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് മരണപ്പെട്ടതെന്നാണ് പോലീസ് നിലപാട്. എന്നാല്‍, അന്നത്തെ സി.ഐ.ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ മര്‍ദ്ദിച്ച്, വിഷം നല്‍കിയ കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയന്റ് അതോറിട്ടി കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here